PALADA PRADHAMAN

പാലട പ്രഥമൻ
കുക്കിംഗ് സമയം.1 മണിക്കൂർ ഏറിയാൽ ഒന്നര

വേണ്ട സാധനങ്ങൾ
1.ഇൻസ്ററൻറ് പാലട 400gm
2.പാൽ-2ലിററർ
പാൽ അട സോഫ്ററാവുന്നതനുസരിച്ച് അല്പം കൂടുതൽ ഒഴിച്ചാലും
കുഴപ്പമില്ല
3.പഞ്ചസാര-അര കിലോഗ്രാം
പഞ്ചസാര അല്പം കുറച്ചായാലും മതി.കാരണം Milkmaid ചേർക്കുന്നതു കൊണ്ട് മധുരം നന്നായി കിട്ടും.
4.മിൽക്ക് മെയ്‌ഡ്‌ - 1ടിൻ
5.ബട്ടർ -2 സ്പൂൺ
6.ഏലക്കായ് നന്നായി പൊടിച്ച് തൊലി കളഞ്ഞത്-10
കിസ്മിസ്,കശുവണ്ടി വേണമെങ്കിൽ നെയ്യിൽ വറുത്ത് ഇട്ടാലും തെററില്ല.
Preparation.
പ്രഷർ കുക്കറിൽ 2ലിററർ വെള്ളം തിളപ്പിക്കുക. അതിലേക്ക് ഇൻസ്ററൻറ് അട നന്നായി കഴുകി ഇടുക.
മൂടി ഇട്ട് കുക്കർ ഓഫ് ചെയ്യുക. 30 മിനിറ്റ് നന്നായി അടച്ചു വയ്ക്കുക. 30 മിനിററിനു ശേഷം കുക്കർ തുറന്ന്
കുതിർന്ന അട വീണ്ടും 3 പ്രാവശ്യം കഴുകുക.അടയുടെ പശപ്പ് പോകാനാണ് കഴുകുന്നത്.
അരിപ്പയിൽ വെള്ളം വാർന്നു പോകാൻ വയ്ക്കുക.ഉരുളി അടപ്പിൽ വെച്ച് 1ലിററർ പാൽ ഒഴിച്ച് അതിലേക്ക്
അട ഇടുക. നന്നായി ഇളക്കിക്കൊണ്ടിരിക്കണം.അല്ലെങ്കിൽ അടിക്കു പിടിക്കും. അട സോഫ്ററ് ആയാലുടൻ
പഞ്ചസാര ചേർക്കുക. പഞ്ചസാരയിൽ കിടന്ന് അട നന്നായി വരളട്ടെ.പാൽ വററിപ്പോയാൽ കുറേശ്ശേ ചേർത്തു
കൊടുക്കണം.അട ഇളക്കിക്കൊണ്ടേയിരിക്കണം കേട്ടോ.ഇളം ബ്രൌൺ നിറം ആകുന്നതുവരെ.
ഇനി മിൽക്ക്മെയ്ഡ് ചേർക്കാൻ സമയമായി. പ്രഥമൻ ഒരുപാട് കുറുകിപ്പോകരുത്.കാരണം മിൽക്ക്
മെയ്ഡ് ചേർത്താൽ നന്നായി കുറുകും.തണുത്താൽ കൂടുതൽ കട്ടിയാകും.ശ്രദ്ധിക്കുക.മിൽക്ക് മെയ്ഡ്
ചേർക്കുമ്പോൾ കുറേശ്ശേ ചേർക്കുക. മധുരം കൂടിപ്പോയാൽ ടെയ്സ്ററ് പോകും.
അടയിൽ പാൽ നന്നായി ചേർന്നു കഴിഞ്ഞാൽ ഇറക്കി വയ്ക്കുക.ഇനി പൊടിച്ചു വച്ച
ഏലക്കയും ബട്ടറും ചേർക്കാം.തണുപ്പിച്ച് വിളമ്പാം.വേണമെങ്കിൽ കശുവണ്ടിയും കിസ്മിസും
നെയ്യിൽ വറുത്തിട്ടും ഉപയോഗിക്കാം.8പേർക്ക് സെർവ് ചെയ്യാം



BHANUMOHAN

Comments